Friday 1 March 2013

മൂന്ന് കോടിയ്ക്ക് 'ടിപ്പുസുല്‍ത്താന്‍' വിറ്റു

 

 

മട്ടാഞ്ചേരി: കൊച്ചിയേയും ലക്ഷദ്വീപിനെയും ബന്ധിപ്പിച്ച് 36 വര്‍ഷക്കാലം സര്‍വീസ് നടത്തിയ കപ്പല്‍ 'ടിപ്പു സുല്‍ത്താന്‍' കൊച്ചിയോട് വിടചൊല്ലി. ഉപയോഗശൂന്യമായതിനെ തുടര്‍ന്ന് കപ്പല്‍ ലേലം ചെയ്യുകയായിരുന്നു.

നാലരലക്ഷം യു.എസ്. ഡോളറിനാണ് (ഏകദേശം മൂന്നുകോടി രൂപ) കപ്പല്‍ ലേലത്തില്‍ വിറ്റത്. കൊച്ചിയിലെ സിതാര ട്രേഡേഴ്‌സാണ് കപ്പല്‍ വാങ്ങിയത്. വ്യാഴാഴ്ച ടിപ്പുസുല്‍ത്താനെ കണ്ണൂരിലേക്ക് കെട്ടിവലിച്ചുകൊണ്ടുപോയി. കപ്പല്‍ പൊളിച്ചു വില്‍ക്കും.

686 യാത്രക്കാര്‍ക്ക് സഞ്ചരിക്കാനുള്ള സംവിധാനമാണ് കപ്പലിലുണ്ടായിരുന്നത്. ലക്ഷദ്വീപ് വാസികളുടെ ഇഷ്ടകപ്പലായിരുന്ന 'ടിപ്പു' തുരുമ്പെടുത്തു തുടങ്ങിയോടെയാണ് മാറ്റിയിട്ടത്. അറ്റകുറ്റപ്പണികള്‍ നടത്തുന്നതിന് ശ്രമിച്ചെങ്കിലും 120 കോടി രൂപയോളം ഇതിനു ചെലവു വരുമെന്നതിനാല്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെട്ട് അത് വേണ്ടെന്നു വയ്ക്കുകയായിരുന്നു.

പിന്നീട് കപ്പല്‍ തൂക്കി വില്‍ക്കുവാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. മട്ടാഞ്ചേരി വാര്‍ഫില്‍ കിടന്നിരുന്ന കപ്പല്‍, വ്യാഴാഴ്ച നാലരയോടെയാണ് കൊച്ചിയില്‍ നിന്ന് കൊണ്ടുപോയത്. ലക്ഷദ്വീപിലേക്ക് സര്‍വീസ് നടത്തിയിരുന്ന ദ്വീപ് സേതുവും ഉപയോഗിക്കാന്‍ കഴിയാതെ മാറ്റിയിട്ടിരിക്കുകയാണ്.
 
അറേബ്യന്‍ സീ, ലക്ഷദ്വീപ് സീ, മിനിക്കോയ്, ഭാരത സീമ, കവരത്തി, അമിന്‍ദിവ് എന്നീ ആറു കപ്പലുകള്‍ ഇപ്പോള്‍ കൊച്ചിയില്‍നിന്ന് ലക്ഷദ്വീപ് സര്‍വീസ് നടത്തുന്നുണ്ട്.

 

Friday 22 February 2013


NSUI  LAKSHADWEEP
 STUDENTS CONGRESS - 2013





                ശാലിനതയില്‍ മിതത്വം ശീലിച്ചു പാരമ്പര്യത്തിന്‍റെ മങ്ങിയ നൂലുകളി മാത്രം ജീവിതം ഇഴതീര്‍ക്കാ ആഗ്രഹിച്ച നാല് ദിക്കിലും അലതല്ലുന്ന അറബികടലിന്‍റെ പവിഴപ്പുറ്റുകളി ചിതറികിടക്കുന്ന ദ്വീപുകളി വെച്ച് ചെറു പൊന്നാനി എന്നറിയപ്പെടുന്ന ഷെയ്ഖ് ഉലാം മുഹമ്മദ് നക്ഷബന്ധിയുടെ പാരമ്പര്യത്തിന്‍റെ അനന്തരാവകാശിക അധിവസിക്കുന്ന കില്‍ത്താ ദ്വീപിന്‍റെ അന്തരീക്ഷത്തില്‍ പി.എം സയീദ്‌ എന്ന ജനനായകന്‍റെ നഷ്ടപ്രതാപത്തിന്‍റെ ദു:ഖം ഖനീഭവിച്ചു നില്‍ക്കുന്ന സാഗരങ്ങളെ സാക്ഷിയാക്കി ഇന്ത്യയിലെ  ഏറ്റവും വലിയ വിദ്യാര്‍ഥി രാഷ്ട്രീയ പ്രസ്ഥാനമായ NSUI യുടെ ലക്ഷദ്വീപ്‌ ഘടകം സംഘടിപ്പിക്കുന്ന STUDENTS CONGRESS 2013 ഏപ്രി 5 ന് കൊടി ഉയരുകയാണ്.
                വര്‍ഗീയതയുടെ മുഖംമൂടിയണിഞ്ഞ  ബൂര്‍ഷ്വാ മുതലാളിമാരുടെയും ഉദ്യോഗസ്ഥ Bureaucrats ന്‍റെയും ദിവാ സ്വപ്നങ്ങളെ  കാറ്റി പറത്തി ക്രിയാത്മകതയ്ക്ക് മങ്ങ ഏല്‍ക്കാതെ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനമായ ഇന്ത്യ നാഷണ കോണ്‍ഗ്രസ് എന്ന ആദര്‍ശ പ്രസ്ഥാനത്തിന്‍റെ വിദ്യാര്‍ഥി സംഘശക്തി വേറിട്ടൊരു കര്‍മ്മരേഖയാണ് STUDENTS CONGRESS 2013 ലൂടെ വരച്ചു കാട്ടുന്നത്.
                  പഠിക്കുക, പോരാടുക, രാഷ്ട്രത്തിന്‍റെ പുനര്‍നിര്‍മ്മാണത്തി പങ്കാളികളാവുക എന്ന മുദ്രാവാക്യം അക്ഷരം പ്രതി ഏറ്റെടുത്തു കൊണ്ട്‌,കളങ്കമില്ലാത്ത വ്യക്തിത്വം, അഴിമതി തൊട്ടുതീണ്ടാത്ത നിസ്വാര്‍ത്ഥ സേവകന്‍, ദ്വീപ്‌ സമൂഹത്തെ കൈ പിടിച്ചുയര്‍ത്തിയ ആധുനിക ദ്വീപിന്‍റെ പിതാവ്‌, ഉറച്ച തീരുമാനമുള്ള ഉയര്‍ന്ന മൂല്യമുള്ള കുലീനനായ രാഷ്ട്രിയക്കാരന്‍, ദ്വീപിന്‍റെ പരലക്ഷം ധമനികള്‍ പഠിച്ചറിഞ്ഞ പണ്ഡിതന്‍, തികഞ്ഞ മതഭക്തന്‍ തുടങ്ങിയ വിശേഷണങ്ങ കൊണ്ട്‌ മതിവരാത്ത പി.എം സയീദ്‌ എന്ന ഞങ്ങളുടെ അജ്ജയനായ നേതാവിന്‍റെ  ഓര്‍മ്മക ഒരു കരുത്തായി ആവാഹിച്ചെടുത്ത് കര്‍ത്തവ്യബോധതിന്‍റെയും  ആദര്‍ശ ഡതയുടെയും ന്യതന ശരണിയായി മാറുകയാണ് NSUI.
                    ഭാരത ജനതയുടെ മനസുകളി തങ്ങള്‍ക്ക് വേണ്ടി മെഴുകുതിരിപോലെ സ്വയം എരിഞ്ഞടങ്ങുമ്പോൾ ചുറ്റും പ്രകാശം പരത്തിയ പി.എം സയീദ്‌ സാഹിബിന്‍റെ പൊന്നോമന പുത്രൻ Adv. ഹംദുള്ള സയീദ്‌ എം.പി യുടെയും ലക്ഷദ്വീപ്‌ രാഷ്ട്രിയത്തിലെ ചാണക്യൻ LTCC യുടെ ബഹുമാന്യനായ പ്രസിഡന്‍റ് ജനാബ് പൊന്നിക്കം ഷെയ്ഖ് കോയ സാഹിബിന്‍റെയും മഹനീയ സാന്നിദ്ധ്യത്തിൽ കേന്ദ്രമന്ത്രിമാര്‍, സംസ്ഥാന മന്ത്രിമാര്‍, ദേശിയ പ്രാദേശിക നായകര്‍ തുടങ്ങി ജാതി – മത – ഭാഷ വേതമില്ലാതെ രാഷ്രിയത്തിനു അതീതമായി എല്ലാവരെയും സ്നേഹിക്കുന്ന എല്ലാരുടെയും സ്നേഹത്തിന് പാത്രി ഭൂതരായ മഹൽ വ്യക്തിത്യങ്ങളുടെ സംഘമ വേദിയാവുകയാണ് കില്‍ത്താന്‍.
വര്‍ഗീയതയുടെ വിഷം പേറാത്ത നിഷ്കളങ്ക മനങ്ങൾ  ഒത്ത്ചേരുന്ന അപൂര്‍വ്വ സംഗമത്തിലേക്ക്‌ ഏവര്‍ക്കും സ്വാഗതം....

Monday 28 January 2013




ലക്ഷദ്വീപ്‌ നിവാസികള്‍ക്ക്‌ എറണാകുളത്ത്‌ ചികില്‍സാസൗകര്യം


കൊച്ചി : ലക്ഷദ്വീപി നിന്നുള്ള രോഗികള്‍ക്ക്‌ എറണാകുളം ജനറ ആശുപത്രിയില്‍ ചികിത്സ നല്‍കുന്നതിനു പ്രത്യേക സൗകര്യമൊരുക്കുന്ന പദ്ധതിക്ക് ഫെബ്രുവരി ആദ്യം മന്ത്രി വി.എസ്. ശിവകുമാറിന്‍റെ സാന്നിധ്യത്തില്‍ ധാരണാപത്രം ഒപ്പ്‌വയ്ക്കും. ഹംദുല്ല സയീദ്‌ എംപിയും ജില്ലയിലെ ജനപ്രതിനിധികളും ചടങ്ങില്‍ പങ്കെടുക്കും.
    ലക്ഷദ്വീപ്‌ വികസന കോര്‍പ്പറേഷ മാനേജിങ് ഡയറക്ട വി.സി. പാണ്ഡെയും കലക്ട പി.ഐ. ഷെയ്ഖ് പരീതും പദ്ധതിക്ക്‌ അന്തിമരൂപം നല്‍കി. പ്രത്യേക ലക്ഷദ്വീപ്‌ വാര്‍ഡ്‌, ആശുപത്രി സമുച്ചയത്തിലെ ഹെറിറ്റേജ് മന്ദിരത്തി സജ്ജമാക്കും.
         ദ്വീപുനിവാസികളുടെ വിദഗ്ധചികിത്സ ഉള്‍പ്പെടെയുള്ള ചെലവുകള്‍ വഹിക്കുക ദ്വീപ്‌ ഭരണകൂടമാണെന്നു വി.സി പാണ്ഡെ പറഞ്ഞു.

Friday 25 January 2013





ഉണരട്ടെ അമ്മേ നിനക്കായ്‌
പുലരട്ടെ അമ്മേ നിനക്കായ്‌
വിരിയട്ടെ അമ്മേ നിനക്കായ്‌
നന്മ തെളിയട്ടെ,
അമ്മയാം ഭാരതമേ നിനക്കായ്‌

NSUI LAKSHADWEEP STATE COMMITTEE യുടെ 

 റിപ്പബ്ലിക് ദിനാശംസകള്‍
      
       മനുഷ്യജാലിക 2013


      
          അറബിക്കടലിന്‍റെ വിശാലയി മണിമുത്തുകളായി ചിതറികിടക്കുന്ന പവിഴദ്വീപുകളി ഏറ്റവും ചെറിയ ദ്വീപായ ബിത്രയി ശുഭ്രസാഗരങ്ങളെ സാക്ഷിയാക്കി രാഷ്ട്ര രക്ഷക്ക്‌ സദത്തിന്‍റെ കരുത്ത എന്ന നിത്യ ന്യുതന സന്തേശവുമായി SKSSF ഒരുക്കുന്ന മനുഷ്യജാലിക 2013 ഇന്ന് നാല് മണിക്ക് കൊടി ഉയരുകയാണ്
           തീവ്രതയുടെയും ചിത്രതയുടെയും ശക്തിക വിരിച്ച കനല്‍വഴികളിആദര്‍ശത്തിന്‍ ഇടര്‍ച്ച വരാതെ ക്രിയാത്മകതയ്ക് മങ്ങലേല്‍ക്കാതെ സമസ്ത എന്ന സത്യപ്രസ്ഥാനത്തിന്‍റെ വിദ്യാര്‍ഥി സംഘശക്തി  വേറിട്ടൊരു കര്‍മ്മരേഘയാണ് മനുഷ്യജാലിക 2013 ലൂടെ വരച്ചു കാട്ടുന്നത്.
              വിജ്ഞാനം,വിനയം,സേവനം എന്ന മുദ്രാവാക്യത്തോട് അരികു ചേര്‍ന്ന് കര്‍ത്തവ്യ ബോധത്തിന്‍റെയും ആദര്‍ശതഡതയുടെയും പുതിയ മേച്ചില്‍പ്പുറം തേടുകയാണ് SKSSF. ഇന്ത്യന്‍ മുസ്സല്‍മാന്‍റെ ദേശസ്നേഹം ഒരു ശക്തിക്കും ചോദ്യം ചെയ്യാന്‍ ആവാത്തവിധം സതഡതവും സുഷക്തവുമാണെന്നു തെളിയികുകയാണ് ഇവിടെ.
          ഷെയ്ഖ് നക്ഷബന്ധി പരമ്പരയിലേ കണ്ണി ശംസു ജസായി അബ്ദു ജബ്ബാ ഉസ്താദിന്‍റെ സാന്നിധ്യത്തി ഭാരതമുസ്സല്‍മാന്‍റെ ആത്മിയ നേതൃത്വ കുടുംബമായ പാണക്കാട് സയീദ്‌ പരമ്പരയിലെ പ്രമുഖനായ  സയീദ്‌ ബഷീ അലി ശിഹാബ്‌ തങ്ങളുടെ തിരുകരങ്ങളാ ഉല്‍ഘാടനം ചെയ്യപ്പെടുന്ന മനുഷ്യജാലിക 2013 ല്‍ ലക്ഷദ്വീപിന്‍റെ വികസന രാജകുമാരന്‍ മുഹമ്മദ് ഹംദുള്ള സയീദ്‌ എംപി , വിവിധ ദ്വീപുകളിലെ കാസിമാ , സാമുഹ്യപ്രവര്‍ത്തക , സാംസ്കാരിക നായകര്‍ തുടങ്ങി മഹത്തുകളുടെ സംഗമവേദിയാവുകയാണ് ബിത്ര എന്ന കൊച്ചുദ്വീപ്‌.
           ദേശസ്നേഹത്തിന്‍റെ അതിരുകളില്ലാത്ത മനങ്ങ ഒത്തുചേരുന്ന ഈ സംഗമത്തിലേക്ക്‌ ഏവര്‍ക്കും സ്വാഗതം..